സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ ഗ്രന്ഥശാല പ്രവർത്തകൻ മികവുറ്റ സംഘാടകൻ, ഹോമിയോ ചികിത്സകൻ ദീർഘകാലം മുചുകുന്ന് യു.പി സ്കൂൾ പ്രധാന അധ്യാപകൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററുടെ സ്മരണയിൽ അദ്ദേഹത്തിന്റെ പൗത്രൻമാരായ എസ്സ്. സോനലാലും എസ്സ്ശ്യാംസുന്ദറും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സികെജിഎം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ പി ശ്യാമള ടീച്ചർ വിതരണം ചെയ്തു.
സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ആയിരുന്ന സിദ്രഖദീജയാണ് എൻഡോവ്മെന്റ്ന് അർഹയായത്. പതിനായിരത്തി ഒന്ന് രൂപയാണ് ക്യാഷ് അവാർഡ്. യോഗത്തിൽ കെ.എസ്.എസ്.പി.യു മൂടാടി യൂണിറ്റ് പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. സി. നാരായണൻ മാസ്റ്റർ, അഡ്വ കെ.സുധാകരൻ, ടി. പി വിജയൻ മാസ്റ്റർ, പി. കുഞ്ഞിരാമൻ, സോമസുന്ദരൻ, സി. കെ രവീന്ദ്രൻ, കെ. എം കുഞ്ഞികണാരൻ, പി ശശീന്ദ്രൻ, കെ. ടി നാണു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്ലസ് ടു, പ്ലസ് വൺ ഇംഗ്ലീഷ് വിഷയത്തിന്റെ മാർക്ക് അടിസ്ഥാനത്തിലാണ് എൻഡോവ്മെന്റ്. സിദ്ര ഖദിജ മറുമൊഴി രേഖപ്പെടുത്തി.