കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം. സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അമൽസരാഗ, വാർഡ് മെമ്പർ കെ.സി. രാജൻ, സി.ഡി എസ് മെമ്പർമാരായ രാധ, ഷീബ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജെ എൽ ജി ഗ്രൂപ്പ് അംഗം ബിന്ദു സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർപേഴ്സൺ വിധുല വിളവെടുത്ത പൂകൃഷി പ്രസിഡൻ്റിൽ നിന്ന് ഏറ്റുവാങ്ങി.