കൊയിലാണ്ടി തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീസ് മാർച്ചും നടത്തി. രാവിലെ 6 മുതൽ വൈകു 3 വരെയാണ് തീരദേശ ഹർത്താൽ. കഴിഞ്ഞ നാലര വർഷമായി തകർന്നു കിടക്കുന്ന കാപ്പാട് കൊയിലാണ്ടി ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കൊല്ലം ചെറിയതോടിനും, കൂത്തം വള്ളി തോടിനും, പാലവും, റോഡും നിർമ്മിക്കുക, തകർന്ന ഹാർബർ പാറക്കൽ താഴ റോഡ് പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഹാർബർ ഏകോപന സമിതി പ്രസിഡണ്ടും, സമരസമിതി കൺവീനറുമായ കെ കെ.വൈശാഖ് മാർച്ച് ഉദ്ഘാടനം ചെയ്തു.
മത്സ്യ തൊഴിലാളികൾക്ക് ഹാർബറിൽ എത്തണമെങ്കിൽ ദേശീയപാതയിലുടെ കിലോമീറ്ററുകൾ താണ്ടി വരേണ്ട അവസ്ഥയാണെന്നും തൊഴിലാളികൾ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും .ഹാർബർ ഏകോപനസമിതി പ്രസിഡണ്ട് വി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി പ്രസിഡണ്ട്കെ.പി മണി, വഞ്ചികമ്മിറ്റി മെംബർ ബഷീർ, പാറപ്പള്ളി കമിറ്റി മെംബർ അഷറഫ്, ദല്ലാൾ കമ്മിറ്റി മെംബർ കെ. കെ.സതീശൻ, ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്പിപി. സുരേഷ്, തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് രാജേഷ് ഏഴു കുടിക്കൽ എന്നിവർ സംസാരിച്ചു. ഹാർബർ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് വടകര ഡിവൈ.എസ് പി യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.