മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ അന്ത്യാജ്ഞലി. മേപ്പയ്യൂർ ടൗണിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അധ്യക്ഷയായി.നിഷാദ് പൊന്നങ്കണ്ടി സ്വാഗതം പറഞ്ഞു.
പി.പി. രാധാകൃഷ്ണൻ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഇ. അശോകൻ, കെ.എം.എ. അസീസ്, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണൻ, രതിഷ് അമൃതപുരി, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. ലോഹ്യ, എൻ.എം. ദാമോദരൻ, കെ.പി. രാമചന്ദ്രൻ, സുനിൽ ഓടയിൽ എന്നിവർ സംസാരിച്ചു.