കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലിസ് അസോസിയേഷനും കോഴിക്കോട് റൂറൽ ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും കേരള പോലിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി തെരഞെടുക്കപ്പെട്ട ശ്രീ. അഭിജിത്ത്. ജി.പിക്ക് സ്വീകരണവും നൽകി.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: ജില്ലാ പോലിസ് മേധാവി ശ്രീ. ബൈജു. കെ. ഇ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി. ബെന്നി, കെ.പി.എ സംസ്ഥാന പ്രസിഡൻ്റ് അഭിജിത്ത് ജി.പി, കെ.പി.ഒ.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി വി.പി ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി സ്വാഗതവും കെ.പി.എ ജില്ലാ ജോ:സെക്രട്ടറി ദിജീഷ് കുമാർ നന്ദിയും പറഞ്ഞു.