പൊന്നോണക്കൂട്ട് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

/

കൊയിലാണ്ടി : മുചുകുന്ന് എസ് എ ആർ ബി ടി എം ഗവ.കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ ആഘോഷിച്ചു. ആർട്ടിസ്റ്റ് ബാബു കൊളപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.  കൂട്ട് പ്രസിഡന്റ്‌ ഷിജിത്ത് അധ്യക്ഷനായി. പ്രമുഖ മിമിക്രി, സിനിമ താരം മധുലാലിനെയും നാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്നിനെയും ആദരിച്ചു. ശാന്തി സദൻ പ്രിൻസിപ്പൽ ഇൻ ചാർജ് മനീഷ, ശാന്തി സദൻ മാനേജർ അബ്ദുൽ സലാം ഹാജി, എ.അസീസ്, അശ്വനി ദേവ്, പ്രോഗ്രാം കമ്മിറ്റി കൺവീനവർ ബിനു, സിവി രാജേഷ് എന്നിവർ പങ്കെടുത്തു. ശേഷം കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.