കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്. വാര്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സൈസ് – പോലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, മറ്റു പൊതുപ്രവർത്തകർ എന്നിവരുടെ യോഗം തീരുമാനിച്ചു. കൊയിലാണ്ടി ടൗണിലെ ലഹരി വ്യാപനം തടയുന്നതിനു് നഗരസഭാതലത്തിൽ പ്രത്യേക യോഗം വിളി ച്ചു ചേർക്കാനും വ്യാപാരസ്ഥാപനങ്ങൾക്ക് ലഹരി വില്പനക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകാനും തീരുമാനിച്ചു. സപ്തംബർ മാസാവസാനം എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം വിളിക്കുന്നതാണ്. പേരാമ്പ്ര എക്‌സൈസ് സി.ഐ.കെ. അശ്വിൻ കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ അമൽ ജോസഫ്, എസ്. ധൃപദ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മനോജ് പയറ്റുവളപ്പിൽ, കെ.വി.അബ്ദുൽ മജീദ്, പി.സത്യൻ, എൻ അഹമ്മദ് ഹാജി, കെ.പി.എൽ. മനോജ് എന്നിവർ സംസാരിച്ചു.
Latest from Koyilandy
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







