സമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ, ഹോമിയോ ചികിത്സകൻ ഗ്രന്ഥശാല പ്രവർത്തകൻ, കരുത്തുറ്റ സംഘാടകൻ ദീർഘകാലം മുചുകുന്ന് അപ്പർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ എന്നീ നിലകളിൽ പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുങ്കർമാസ്റ്ററുടെ സ്മരണയിൽ അദ്ദേഹത്തിന്റെ പൗത്രന്മാരായ എസ്. സോനാലാലും എസ്. ശ്യാംസുന്ദറും ഏർപെടുത്തിയ എൻഡോവ്മെന്റ് സികെജിഎം ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്ന സിദ്ര ഖദീജക്ക് നൽകും .
പ്ലസ് ടൂ പ്ലസ് വൺ ക്ലാസ്സുകളിലെ ഇംഗ്ലീഷ് വിഷയത്തിന്റെ മാർക്ക് അടിസ്ഥാനപ്പെടുത്തിയാണ് എൻഡോവ്മെന്റ്റ്. പതിനായിരത്തി ഒന്ന് രൂപയാണ് ക്യാഷ് അവാർഡ് .സെപ്ംബർ രണ്ടിന് രാവിലെ മൂടാടി ശ്രീനാരായണ ലൈബ്രറി ഹാളിൽ കെ. എസ്.എസ്.പി.യു സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ ചേനോത്ത് ഭാസ്കരൻ മാസ്റ്ററുടെ (പ്രസിഡണ്ട് കെഎസ്എസ്പിയു മൂടാടി) അധ്യക്ഷതയിൽ സികെജിഎം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്യാമള ടീച്ചർ എൻഡോവ്മെന്റ്റ് വിതരണം നിർവഹിക്കും.
സി. നാരായണൻ മാസ്റ്റർ, ടി.പി വിജയൻ മാസ്റ്റർ, പി. കുഞ്ഞിരാമൻ, രവീന്ദ്രൻ സി.കെ (പ്രസിഡണ്ട്, ശ്രീനാരായണ ലൈബ്രറി & റീഡിംഗ് റൂം)എം. ശ്രീധരൻ മാസ്റ്റർ, കെ.എം കുഞ്ഞിക്കണാരൻ, അഡ്വ. കെ. സുധാകരൻ, തുടങ്ങിയവർ അനുസ്മരണം നടത്തും. പി.എൻ ശാന്തമ്മ ടീച്ചർ, എ. ഹരിദാസ്, കെ.പി നാണു മാസ്റ്റർ, കെ.പി രാഘവൻ, കെ.ടി നാണു, കെ.എം കുമാരൻ, ജ്യോതിലാൽ ജി.,യു. സുധാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സോമസുന്ദരർ മാസ്റ്റർ സ്വാഗതവും പി. ശശീന്ദ്രൻ നന്ദി രേഖപ്പെടുത്തും.