പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. നിലവിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ രാജേഷ് വെൻ്റിലേറ്ററിൻ്റെ സഹായത്താൽ ചികിത്സയിൽ തുടരുകയാണ്.
രാജേഷിന്‍റെ തിരിച്ചുവരവിനായി നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രാർത്ഥനകൾ പങ്കിടുന്നുണ്ട്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിലൊരാൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജേഷിൻ്റെ രോഗം വിവരം പുറത്തറിഞ്ഞത്.