കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

/

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ അധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

ആഗസ്ത് 26 മുതൽ സെപ്തമ്പർ 3 വരെ നീളുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സർഗോത്സവം, ഘോഷയാത്ര, നാടൻപാട്ട്, സിനിമകൾ, കുടുംബ ശ്രീ, അംഗൻവാടി, ആശ വർക്കർ, ഹരിത കർമസേന അംഗങ്ങളുടെ കലാപരിപാടികൾ,ബാലസഭ, ഏകദിന ശില്പശാല,
ഗസൽ, അംഗൻവാടി കലോത്സവം, ഇശൽ, സുംബാ നൃത്തം, വയോജന സംഗമം, നാടകം( ലക്ഷ്മണ രേഖ), ജനപ്രതിതിനിധി സംഗമം, സ്റ്റാഫ്‌, കൗൺസിൽ കലാപരിപാടികൾ, ജാനു തമാശ, ഓൾഡ് ഈസ് ഗോൾഡ് (ജയചന്ദ്രൻ പാട്ടുകൾ) എന്നിവ നടക്കും. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർ വത്സരാജ് കേളോത്ത്, ശശി കോട്ടിൽ, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്. അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

Next Story

കോഴിക്കോട്ഗവ .:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *27.08.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ* 

Latest from Koyilandy

കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

  ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ

മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ്

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത് എച്ച് എസ് എസ് ടി എ

കൊയിലാണ്ടി: ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം

മേപ്പയ്യൂർ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്നകുമാരി ചൂരപ്പറ്റമീത്തലിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

മാഹി മദ്യവുമായി ഉത്തർപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു

  കൊയിലാണ്ടി: മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ