കൊയിലാണ്ടി: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ വേണ്ടി കൊയിലാണ്ടി നഗരസഭയിൽ ജനകീയ ക്യാമ്പെയ്‌നിനുള്ള സംഘാടക സമിതി രൂ പവൽകരിച്ചു. നവംബർ ഒന്നു വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ . കെ സത്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സി. പ്രജില , വികസനകാര്യ കമ്മിറ്റി അധ്യക്ഷ കെ.എ. ഇന്ദിര , നിജില പറവക്കൊടി, നഗരസഭ സെക്രട്ടറി എസ്.പ്രതീപ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് മരുതേരി , കെ.റിഷാദ്., ലത, ജമീഷ് എന്നിവർ സംസാരിച്ചു.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായ നിരഞ്ജന ക്യാമ്പെയ്‌ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ നഗരസഭയിലെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാൻ തീരുമാനമായി. യോഗത്തിൽ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ , ആശാ വർക്കർമാർ,അധ്യാപകർ എന്നിവർ പങ്കെടുത്തു