പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയ മുഹമ്മദ് സഹീർ യൂസഫ് , വയസ് – 22 മാളിയേക്കൽ, കരിക്കെ, കുടക്, എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കർണ്ണാടക സ്വദേശിയും വോളിബോൾ താരവുമാണ്. പ്രതിയെ സൈബർ സെല്ലിൻ്റെയും നിരവധി സി. സി. ടി. വി യുടെയും പരിശോധയിലാണ് കണ്ടെത്തിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്. ഐ. ബിജു ആർ.സി, എ.എസ്.ഐ വിജു വാണിയംകുളം, ശോഭ ടി.പി, എസ്. സി.പി.ഒ മാരായ നിഖിൽ, പ്രവീൺ കുമാർ, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM to
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര
കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്