ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ നിരവധി ആളുകള്‍ പങ്കെടുത്തു.
കോഴിക്കോട് ഗവ: ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും, ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്യാമ്പ് നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമായി.ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്ര൦ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ഹരീഷ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
അഡ്വ: എൻ. ചന്ദ്രശേഖരൻ (TRAC പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. തസ്ലീന നാസർ (വാർഡ് മെംബർ), വി.പി
പ്രമോദ് (മാനേജർ, ശ്രീ രാമാന’ന്ദാശ്രമം) എന്നിവർ ആശംസകൾ നേർന്നു.
വിപി. രാമകൃഷ്ണൻ സ്വാഗതവും പി. കെ. വേണുഗോപാലൻ നന്ദിയും പറഞ്ഞു.