ബി ജെ പി ചേമഞ്ചേരി പഞ്ചായത്ത് ഏരിയാ സെക്രട്ടറി മലയിൽ ജിജു (40)വിന് മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് ബി.ജെ പി ആരോപിച്ചു . തോരായി കടവ് പാലം നിർമ്മാണത്തിന്റെ അപാകത ചൂണ്ടികാണിച്ചതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് ബി ജെ പി ആരോപിച്ചു. ആക്രമത്തിൽ ബി ജെ പി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് മണ്ഡലം പ്രസിഡണ്ട് കെ.കെ,വൈശാഖ് പോലീസിനോടാവശ്യപ്പെട്ടു.