പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

/

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രത്തിന്റെ വടക്ക്പടിഞ്ഞാറ് ഭാഗത്താണ് പുതിയ പ്രസാദപ്പുര നിർമ്മിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടിനായർ, ട്രസ്റ്റി ബോർഡ്‌ അംഗങ്ങളായ പി. ബാലൻ നായർ, പുനത്തിൽ നാരായണൻ കുട്ടി നായർ, അസിസ്റ്റന്റ് കമ്മീഷണർ കെ. കെ. പ്രമോദ്കുമാർ ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, മേൽശാന്തി എൻ. നാരായണൻ മൂസദ്, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, എൻ. ഉണ്ണികൃഷ്ണൻ മൂസദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.