പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത് ഒരുക്കുന്ന ചിത്രച്ചുവരിൻ്റെ ഉദ്ഘാടനകർമ്മം പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ലാൽ രഞ്ജിത്ത് നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ യു കെ രാഘവൻ, അഡ്വക്കേറ്റ് കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, സുരേഷ് ഉണ്ണി, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
എ. കെ. രമേഷ്, ആർട്ടിസ്റ്റ് ബിജു, സുരേഷ് ഉണ്ണി, റഹ്മാൻ കൊഴുക്കല്ലൂർ, ഉദയേഷ് ചേമഞ്ചേരി, ലിഗേഷ് പൂക്കാട് , രമേഷ് കോവുമ്മൽ, പ്രശാന്ത് വി.കെ, മിഥുൻ, ആദിത്യൻ, രജനി, ആതിര എസ്. ബി, യു.കെ. രാഘവൻ, ഡോ. ലാൽ രഞ്ജിത് തുടങ്ങിയ കലാലയം ചിത്രകാര സംഘം എം.ടി. കഥാപാത്രങ്ങളെ ആലേഖനം ചെയ്തു. ആവണിപ്പൂവരങ്ങ് വേദിയിൽ ചിത്രച്ചുവർ പ്രകാശനം ചെയ്യും.