കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി വിതരണം ചെയ്ത സമ്മാനകൂപ്പണുകളുടെ രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിൽ നടന്നു. കണ്ണൂർ സർവോദയ സംഘം കീഴിൽ പ്രവർത്തിക്കുന്ന വസ്ത്രാലയത്തിലെ ചടങ്ങ് 20/08/2025-ന് മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു.
ഖാദി ബോർഡ് അസിസ്റ്റന്റ് രജിസ്ട്രാർ ഷബ്ന, പ്രസീത, കണ്ണൂർ സർവോദയ സംഘം സെക്രട്ടറി വി.പി. രജീഷ്, വൈസ് പ്രസിഡന്റ് ശ്രീഗേഷ് വി., മാനേജർ അഖിൻ കൃഷ്ണ, മിനി എൻ.പി., അനുഷ, കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.