കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു. 1880 ൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ പ്രഥമ സ്റ്റുഡിയോ ശൃംഖലയായ എംപീസിന്റെ ഇന്നത്തെ തലമുറയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ മുതിർന്ന അംഗമാണ് ശ്രീ ബേബി. പതിമൂന്നാം വയസ്സിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മാറിവരുന്ന രീതികൾക്കനുസരിച്ച് സ്വയം പരിവർത്തനപ്പെട്ടു കൊണ്ടാണ് അദ്ദേഹം ഇപ്പോഴും ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിലനിൽക്കുന്നത്. സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ പ്രസിഡന്റ് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സുരേഷ് ബാബു, ജോസ് കണ്ടോത്ത്, മുരളി മോഹൻ. സി.കെ. ലാലു, അരുൺ മണമൽ, എം. ഹൈമാവതി തുടങ്ങിയവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു







