പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

/

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന തോരായി കടവ് പാലം തകർന്ന സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .’രണ്ടാഴ്ച മുമ്പാണ് ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ട്ടപ്പെട്ടത്.ഇക്കഴിഞ്ഞ 14 ന് തോരായി കടവിലും പാലം തകർന്നു.

മൂന്ന് വർഷം മുമ്പ് മുക്കം കൂളിമാട് പാലം തകർന്നതിന്നെ കുറിച്ച് അന്വേഷണം നടത്തിയത് അല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അപകടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണം നടത്തുന്നതിനോടൊപ്പം പാലം പണി പുനരാരംഭിക്കുവാനും നടപടി വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ്മുരളി തോറോത്ത് മാടഞ്ചേരി സത്യനാഥൻ ഷബീർ എളവനക്കണ്ടി, അനിൽകുമാർ പാണലിൽ , തൻഹീർ കൊല്ലം , ജറിൽ ബോസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

Next Story

സേലം രക്തസാക്ഷികളുടെ സ്മരണ നിലനിർത്താൻ കോയമ്പത്തൂരിൽ സ്മാരകം പണിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

Latest from Koyilandy

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

അധ്യാപക ഒഴിവ്

  കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ

മത്സ്യ ബന്ധനത്തിനിടയിൽ കുഴഞ്ഞുവീണു മരിച്ചു

  കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ  തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ പുളിൻ്റെ ചുവട്ടിൽ മഹേഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കുഴഞ്ഞുവീണതിനെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം   (4:00 PM