കൊയിലാണ്ടി : കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിമുക്തഭടൻ ശശി പത്തായപുരയിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. അഭിനന്ദ്, സിജിൽ ബാബു, വി.വി.നിഖിൽ, എസ്. അഭിമന്യൂ , സി.എസ്. നിഖിൽ നേതൃത്വം നൽകി. മധുര പലഹാരങ്ങളും വിതരണം ചെയ്തു.