നന്തി: ശ്രീശൈലത്തിലെ ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വടകര ഡി വൈ എസ് പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത അധ്യക്ഷയായി. അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. രാഖി രഞ്ജിത്ത്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ത ജെ. റെഡ്ഡി എന്നിവർ സംസാരിച്ചു. എം.കെ. അനുശ്രീ വിനോദ്, എസ്. സ്നേഹ സുരേഷ് എന്നിവർ പ്രാർത്ഥനാ ഗീതമാലപിച്ചു. ദേശഭക്തിഗാനങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.