കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു നിർവ്വഹിക്കും. 10 ന് പയ്യന്നൂർ കരിവെള്ളൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നവും നടക്കും. യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എം.ടി. ഗിരീഷ്, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, കെ.ടി. ഗംഗാധര കുറുപ്പ്, എം.ടി. സജിത്ത്, സിനി മണപ്പാട്ടിൽ, ഉണ്ണിമുത്തേടത്ത്, രാഘവൻ പുതിയോട്ടിൽ, കെ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Latest from Koyilandy
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.






