കൊയിലാണ്ടി : അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സംവിധാനം അനുവദി ക്കാത്തതിൽ സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. കൊയിലാണ്ടി അശോക ഭവൻ പരിസരത്ത് ചേർന്ന യോഗത്തിൽ എം. കെ ഗോപാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി .പി രാഘവൻ റിപ്പോർട്ടും, അണേല ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. യൂണിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും, ഭാവിപ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ചർച്ചകളും നടന്നു. കിടപ്പുരോഗികളെ സന്ദർശിക്കാനും നിർജീവമായ യൂണിറ്റുകളെ പുനർജീവിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
Latest from Koyilandy
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







