ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരങ്ങൾ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജില്ലാ സംയോജകൻ കെ.എം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ടി.എം രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഭാസ്ക്കരൻ മാസ്റ്റർ, ഇ.ടി.സുരേന്ദ്രൻ എന്നിവർ ആശംസ നേർന്നു. പ്രസാദ് സ്വാഗതവും ശ്രീപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു.
രാമായണ പാരായണം എൽ.പി വിഭാഗത്തിൽ രുദ്ര പ്രയാഗ (ശ്രീഗുരുജി കൊയിലാണ്ടി), യു.പി വിഭാഗത്തിൽ ധ്യാന പി.സി (ശ്രീ ഗുരുജി കൊയിലാണ്ടി)
രാമായണ ക്വിസ് എൽ പി വിഭാഗം അപൂർവ പ്രവീൺ, നിഹാര (വേദവ്യാസ പേരാമ്പ്ര) യു.പി വിഭാഗം നവമിത്രൻ, ബദ്രീനാഥ് ബൈജു (വേദവ്യാസ പേരാമ്പ്ര), രാമായണ ഉപന്യാസത്തിൽ സിദ്ധിധ നായർ (ശ്രീ ഗുരുജി കൊയിലാണ്ടി) രക്ഷിതാക്കൾക്കുള്ള രാമായണ പാരായണത്തിൽ ലിനിഷ് കുമാർ (വേദവ്യാസ പേരാമ്പ്ര) അദ്ധ്യാപകർക്കുള്ള രാമായണ പാരായണത്തിൽ സുവർണ്ണ (അമൃത ഭാരതി പയ്യോളി) എന്നിവർ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.