കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

/

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ ക്ലിനിക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ ദന്തരോഗ വിദഗ്ദ്ധർ ഉൾപ്പെടുന്ന ക്ലിനിക് യാഥാർഥ്യമാക്കുന്നത്. ഡെന്റൽ സെറാമിക് യൂണിറ്റും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ .അജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എ .അസീസ്, കൗൺസിലർമാരായ വി.പി ഇബ്രാഹിം കുട്ടി, വൈശാഖ് .കെ കെ, താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലേ സെക്രട്ടറി ബിജോയ് .സി.പി, നേഴ്സിങ് സൂപ്രണ്ട് കെ. വനജ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി. പ്രജില സ്വാഗതവും കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്.വി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.