കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി എന്നീ വിദ്യാർത്ഥിനികൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിൽ വെച്ച് സ്വർണ്ണാഭരണം വീണു കിട്ടിയത്. ഉടൻ തന്നെ ബസ്സ് സ്റ്റാന്റിലുണ്ടായിരുന്ന പോലീസുകാരനോട് സ്വർണ്ണാഭരണം വീണു കിട്ടിയ കാര്യംപറഞ്ഞപ്പോൾ കോടതിയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ കൊയിലാണ്ടി മജിസ്ട്രേറ്റിനെ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ മാതൃകാപരമായ നടപടിയെ സ്കൂളിലെ അദ്ധ്യാപകർ അഭിനന്ദിച്ചു.
Latest from Koyilandy
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ
കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.
കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി. അച്ഛൻ : പരേതനായ രാഘവൻ
കൊയിലാണ്ടി: അച്ഛൻമരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഉപ്പാലക്കണ്ടി പള്ളി പറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്. ബി.ജെ.പി. ബൂത്ത്