കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും നന്നാക്കി ഗതാഗതയോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോസർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി ഭരണസമിതി എടുക്കണമെന്ന് ഡി.സി.സി. എക്സ്ക്യൂട്ടീവ് മെമ്പർ വി.വി. സുധാകരൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്ക് ഐ.എൻ.ടി. യു സി കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു സി. കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് നിഷാദ് മരുതുർ അധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ, സ്വാഗതം പറഞ്ഞു. കോൺഗ്രസ്സ് സൗത്ത്, നോർത്ത് മണ്ഡലം പ്രസിഡന്റുമാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്തുകണ്ടി, ഐ.എൻ.ടി.യു സി നേതാവ് ടി. കെ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവാദൾ കോൺഗ്രസ്സ് മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം ഐ. എൻ ടി. യു സി ഭാരവാഹികളായ നൗഫൽ കെ.ടിനടുവത്തൂർ, കാദർ, ഹാഷിം, ദിൽഷാദ്, സജി തെക്കെയിൽ, വിനയൻ കാഞ്ചന, ഖാദർ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ
മൈത്രി അയൽപക്ക വേദിയുടെ 18ാമത് വാർഷിക ആഘോഷം ഗവ. ആർട്ട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യഷൻ പ്രൊഫ: പി.ജെ
മേപ്പയ്യൂരിലെ പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗലത്ത് കോൺഗ്രസ് കമ്മിറ്റി
ഹൈദരബാദിൽ വെച്ചു നടക്കുന്ന നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എളാട്ടേരി സ്വദേശിയായ കെ.പി ഹരികൃഷ്ണന് സഹായ ഹസ്തവുമായി കൊയിലാണ്ടി സേവാഭാരതി. 25000







