കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ പള്ളി റോഡിൽ ഷബീർ (61) (ശാബ്) ആണ് സാൽമിയയിലെ പള്ളിയിൽ സുബഹി നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചത്. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് മെമ്പറാണ്.
ഭാര്യ: റലിസ ഭാനു ( ഇരിങ്ങൽ കോട്ടക്കൽ). മക്കൾ: നബീൽ അലി(ലണ്ടൻ), റാബിയ ആയിഷ ബാനു, റാണിയ നവാൽ.
പരേതരായ കടീകൊയിൽ (കീരങ്കയി) ആയിശുവിന്റെയും (നന്തി) വില്ല്യോത്ത് കുട്ട്യാലി(പള്ളിക്കര) യുടെയും മകനാണ്.
മരുമകൻ : ഷഹീം കൊല്ലം (ഖത്തർ)
സഹോദരിമാർ: ഫൗസി(നന്തി),സലീന (കാപ്പാട് ). തിക്കോടി മീത്തലെ പള്ളി ഖബ്ർസ്ഥാനിൽ നാളെ കാലത്ത് മറവ് ചെയ്യും