കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട് സമർപ്പണം 03- 08 – 2025 ന് നടന്നു . ക്ഷേത്രം മേൽശാന്തി ശ്രീ മുരളീകൃഷ്ണൻ നമ്പൂതിരി ശ്രീ അളിയമ്പുറത്ത് ശിവദാസൻ നായരിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു.
ഭക്തജനങ്ങളും നവീകരണകലശം കമ്മിറ്റി ചെയർമാൻ കെ. രാമദാസ്, കൺവീനർ ബാലകൃഷ്ണൻ ചോനാം പീടിക, ഖജാൻജി കലമംഗലത്ത് കരുണാകരൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ: രഞ്ജിത്ത് ശ്രീധർ, ക്ഷേത്രം മാതൃ സമിതി അംഗങ്ങൾഎന്നിവരും പങ്കെടുത്തു.