തെങ്ങിന് ഗുണനിലവാരമുള്ള വളപ്രയോഗം എങ്ങനെ നടത്താം?

/

 

തേങ്ങ വില കുതിച്ചു ഉയർന്നതോടെ തെങ്ങിന് വളം ചെയ്യാൻ ഉത്സാഹം കാട്ടുകയാണ് കേര കർഷകർ. കൃഷിഭവൻ മുഖേന വളം പെർമ്മിറ്റ് വിതരണം ചെയ്തതോടെ തെങ്ങിന് തടം എടുക്കലും വളമിടലും നാട്ടിൻ പുറങ്ങളിൽ തകൃതിയായി നടക്കുകയാണ്. എല്ലാ മാസവും ഒരു ഓലയും ഒരു പൂങ്കുലയും എന്നതാണ് മികച്ച തെങ്ങിൻ്റെ ലക്ഷണം. വളവും പരിപാലനവും കുറഞ്ഞാൽ ഇതിന് മാറ്റം വരും. സമയത്ത് തെങ്ങിൻതടം തുറക്കാതെ വരുമ്പോൾ ഓലത്തുമ്പത്തുകൂടിയും മറ്റും തെങ്ങിൻതടത്തിൽ സംഭരിക്കേണ്ട മഴവെള്ളം നഷ്ടപ്പെടും. തെങ്ങിൻചുവട്ടിൽനിന്ന് ഒന്നരമീറ്റർ മാറി ഒരടിവീതിയും താഴ്ചയുമുള്ള തടം തുറക്കണം. വേരുപടലം കൂടുതലായിക്കാണുന്ന സ്ഥലത്ത് വളംചെയ്യുന്നത് വളവും വെള്ളവും ആഗിരണം ചെയ്യുന്നത് കൂട്ടും. മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ കാല വർഷവും തുലാവർഷവും തെങ്ങിൻ തടത്തിൽ ശേഖരിക്കുന്നതിനും തടം അത്യാവശ്യം.

തടംതുറന്നാൽ കുമ്മായം തന്നെയാണ് ഒന്നാമതായി നൽകേണ്ടത്. ഒരുകിലോഗ്രാം കുമ്മായമെങ്കിലും ചേർക്കണം. മണ്ണിൻ്റെ പുളിരസവും കാത്സ്യം അഭാവലക്ഷണവും മാറ്റാനും മറ്റുമൂലകങ്ങൾ ലഭ്യമാക്കുന്നതിനും ഇത് ഉപകരിക്കും.ഒരു കിലോഗ്രാംവീതം കുമ്മായവും ഡോളമൈറ്റും ചേർക്കാം. കുമ്മായം വെറുതേ ചേർത്താൽ പോരാ. മണ്ണുമായി ഇളക്കിച്ചേർക്കണം. രണ്ടാഴ്ചയ്ക്കുശേഷം 45 കിലോഗ്രാം ജൈവവളം മിക്സ് ചെയ്യാം. ശീമക്കൊന്ന, ചാണകവളം, മണ്ണിരകമ്പോസ്റ്റ്, ആട്ടിൻക്കാഷ്ഠം, പൊടിഞ്ഞ കോഴിക്കാഷ്ഠം എല്ലാം കൂട്ടിച്ചേർത്ത് ജൈവവളമാക്കുന്നത് നല്ലത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രാഥമികമൂലകങ്ങൾ ലഭിക്കുന്നതിനായി ഒരു കിലോഗ്രാം പൊട്ടാഷും ഒരു കിലോഗ്രാം യൂറിയയും രണ്ടുകിലോഗ്രാം രാജ്ഫോസും അത്യാവശ്യം. പ്രാഥമിക മൂലകങ്ങൾ പോലെ തെങ്ങിന് അത്യാവശ്യമായ ദ്വിതീയ മൂലകമാണ് മഗ്നീഷ്യം. മറ്റുവളങ്ങൾ ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം അരക്കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുന്നതാണ് പരിഹാരം. ഓലകളിലെ ഹരിതകം ഉറപ്പുവരു ത്തുന്നതിന് മഗ്നീഷ്യം ചേർത്തേ മതിയാകൂ.

സൂക്ഷ്മ മൂലകമായ ബോറോണിന്റെ കുറവ് തേങ്ങയുടെ വലുപ്പം കുറയുന്നതിനും തൊണ്ട് പൊട്ടുന്നതിനും കാരണമാകുന്നു. കേരളത്തിൽ പൊതുവേ ബോറോൺ അഭാവലക്ഷണം തെങ്ങിൽ പ്രകടമാണ്. 100 ഗ്രാം ബോറോക്സ് മൂന്നുകിലോ ചാണകവളവുമായി ചേർത്ത് തടത്തിലിട്ട് ഇളക്കിക്കൊടുക്കാം. വളങ്ങളെല്ലാം ചേർത്തുകഴിഞ്ഞതിനുശേഷം തടം മൂടണം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പറഞ്ഞ വളങ്ങൾ എല്ലാംകൂടിച്ചേർത്ത് തടത്തിൽ ഇടരുത്. കുമ്മായത്തോടൊപ്പം ഒരു വളവും പാടില്ല.

Leave a Reply

Your email address will not be published.

Previous Story

രണ്ടാമത് ഇ കെ ജി പുരസ്‌കാരം മുഹമ്മദ്‌ പേരാമ്പ്രക്ക് സമ്മാനിക്കും

Next Story

കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തമെറിഞ്ഞ് ബാബു തിരുവങ്ങായൂർ

Latest from Koyilandy

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലംനിറ പുത്തരി ചടങ്ങുകൾ ആഗസ്റ്റ് 7ന്

  ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരിച്ചടങ്ങുകൾ 2025ആഗസ്റ്റ് 7 വ്യാഴാഴ്ച നടക്കും. കാലത്ത് 6.30 നും 7

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട്

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ