എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30 മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ലബൈക്ക് എന്ന വഞ്ചിയാണ് കടലിൽ അകപ്പെട്ടത്. ഫിഷറീസ് അസി. ഡയരക്ടർ സുനീറിന്റെ നിർദ്ദേശപ്രകാരം സി പി ഒ ജിതിൻ ദാസ്, റസ്ക്യൂ ഗാർഡുമാരായ സുമേഷ്, അമർനാഥ്, സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.