കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ കോളജ് കനിവ് ചെയർമാൻ വി.പി ബഷീർ ഉദ്ഘാടനം ചെയ്തു. പി.ഇല്യാസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് അക്ഷയ ഫാർമ മാനേജിംഗ് ഡയറക്ടർ ബീരാൻ കുട്ടി പുതിതായി നിർമ്മിക്കുന്ന പുരുഷ ബ്ലോക്കിൻ്റെ പ്രഖ്യാപനം നടത്തി. തിരുവങ്ങൂർ തണൽ ചെയർമാൻ അഹ്‌മദ് കോയ ഹാജി പുതിയ ബ്ലോക്കിലേക്കുള്ള ഫണ്ട് സമർപ്പണം നിർവഹിച്ചു. പദ്ധതി വിശദീകരണം ട്രസ്റ്റ് മെമ്പർ ഇസ്മാഈൽ ടി നടത്തി.
കാരാടൻ ലാൻ്റ്സ് പ്രതിനിധി ആയിശ സമീഹ, ജമാഅത്തെ ഇസ്‌ലാമി ഉള്ള്യേരി ഏരിയാ പ്രസിഡൻ്റ് കെ.കെ. ഇബ്രാഹീം മാസ്റ്റർ, കനിവ് കോഴിക്കോട് പ്രതിനിധി മുസ്തഫ, യൂസുഫ്, ഡോ.റാസിഖ്, ഹാഷിം കടാക്കലകത്ത് എന്നിവർ സംസാരിച്ചു. കനിവ് സ്നേഹതീരം ജന. സെക്രട്ടറി ബഷീർ പി. സ്വാഗതവും അസീസ് കാരുണ്യം പ്രാർഥനയും നിർവഹിച്ചു.