വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആർ വൈ ജെ ഡി കൊയിലാണ്ടി താലൂക്ക് കോഡിനേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
21 അംഗങ്ങളുള്ള ആർ വൈ ജെ ഡി കൊയിലാണ്ടി താലൂക്ക് കോഡിനേറ്റ് കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ സി വിനോദൻ,കൺവീനർ അർജുൻ മഠത്തിൽ,ട്രഷറർ പ്രജിലേഷ് മംഗലശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. ഹരീഷ്,ബിജു,വിഗിൻ,നരേഷ്, ഷിബീഷ്, ഷിബിൻരാജ് എന്നിവർ സംസാരിച്ചു.