കൊയിലാണ്ടി: ഛത്തിസ്ഗഡ് ബി.ജെ.പി. ഭരണകുടം മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധജ്വാലയും നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് മുരളി തോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ, വി.ടി സുരേന്ദ്രൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, പി.വി. വേണുഗോപാൽ , കെ.പി.വിനോദ് കുമാർ, ഇ.യം. ശ്രീനിവാസൻ, സുനിൽകുമാർ വിയ്യൂർ , മാനോജ് പയറ്റു വളപ്പിൽ എന്നിവർ സംസാരിച്ചു.