നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങളുടെ സമർപ്പണം 

/

 

കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന് രാവിലെ നടക്കും. മല്ലിശ്ശേരി മന പരമേശ്വരൻ നമ്പൂതിരിപ്പാട് ചിത്രങ്ങൾ സമർപ്പിക്കും. തിരുമുറ്റം പ്രധാന നട കരിങ്കൽ പതിച്ചത് ഷിബു കോഴിക്കോടും സമർപ്പിക്കും. വട്ട ശ്രീകോവിലും ഇടനാഴിയും തട്ട് ശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലുള്ളത്. ശ്രീകോവിലിന് ചുറ്റും ഏറെ പഴക്കമുളള ചുവര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഏറെക്കുറെ നശിച്ച നിലയിലായിരുന്നു.

ഇരുനിലകളായുള്ള വട്ടശ്രീകോവിലില്‍ പഞ്ചാരങ്ങള്‍ ഉള്‍പ്പെടെ പൗരാണിക രീതിയില്‍ തന്നെ പുനരുദ്ധാരണം നടക്കുകയാണ്. ശ്രീകോവിലിന് മുകളിലും താഴെയുമായാണ് ചുമര്‍ചിത്രങ്ങൾ വരച്ചത്. താഴത്തെ ചുവരിലാണ് ഏറ്റവും വിപുലമായ രീതിയില്‍ ചിത്രങ്ങള്‍ വരച്ചത്. പഞ്ചരങ്ങള്‍ക്കിടയിലുള്ള 20 പാനലുകളിലായി പുരാണകഥകളെ ആസ്പദമാക്കി മുപ്പതോളം ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളുമാണ് വരച്ചത്.വിഷ്ണു കല്‍പ്പം,ദേവി കല്‍പ്പം,ശിവകല്‍പ്പം,നാനാകല്‍പം എന്നിങ്ങനെ ശ്രീകോവിലിന്റെ എല്ലാ ദിക്കിലും ചിത്രങ്ങള്‍ ഉണ്ട്..ലക്ഷ്മി നരസിംഹം, ലക്ഷ്മി നാരായണന്‍, ഗരുഡന്‍, ശ്രീകാരാഷ്ടകം, ധന്വന്തരി,ശ്രീരാമ പട്ടാഭിഷേകം ,കാളിയമര്‍ദ്ദനം ,രാസലീല ,ബ്രഹ്മാവ് , ത്രിപുരസുന്ദരി, ദുര്‍ഗ, സരസ്വതി, ദക്ഷിണാമൂര്‍ത്തി, വേട്ടക്കാരന്‍ പ്രദേഷനൃത്തം എന്നിവ ചുമര്‍ചിത്രത്തിലെ വിഷയങ്ങളാണ്.
കേരളീയ പാരമ്പര്യ ചുമര്‍ചിത്രക്കാരന്‍ നവീന്‍ കുമാറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ സജു മഞ്ചേരി ,കുഞ്ഞന്‍ മണാശ്ശേരി ,സുനില്‍ ഗുരുവായൂര്‍ ,വിജീഷ് തുടങ്ങിയവരും നിരവധി കലാ വിദ്യാര്‍ഥികളും ചിത്രരചനയില്‍ പങ്കാളികളായി.

മുത്താമ്പി വൈദ്യരങ്ങാടിയിലാണ് നടേരി ശ്രീ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ലക്ഷ്മി സമേതനായ, ഉഗ്രസ്വരൂപിയായ നരസിംഹമൂര്‍ത്തി ദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. നടേരി ദേശത്തിന്റെ ‘ദേശ ക്ഷേത്രമാണിത്. ക്ഷേത്ര നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട പരിപാലന സമിതിയുമുണ്ട്. ചുറ്റുമതിലിന് പുറത്തായി, കിഴക്ക് മാറി വടക്കോട്ട് പ്രതിഷ്ഠയായി ഭഗവതിയും,കിഴക്കോട്ട് പ്രതിഷ്ഠയായി വേട്ടയ്‌ക്കൊരു മകനും ഉണ്ട്. അല്പം വടക്ക് – കിഴക്കായി സ്വയംഭൂവായ അയ്യപ്പനും, നാഗക്കാവും ഈ ക്ഷേത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം കാരയാട് തിരുമഗലത്ത് അബ്ദുള്ള അന്തരിച്ചു

Next Story

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം