തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
പ്രതിഷേധ കൂട്ടായ്മ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. പി.സി.ഷീബ അദ്ധ്യക്ഷത വഹിച്ചു. എടവത്ത്കണ്ടി കുഞ്ഞിരാമൻ, രമേഷ് നൊച്ചാട്, ആർ. രാമകൃഷ്ണൻ, ഡി.പ്രജീഷ് വി.കെ ഇസ്ഹാഖ്, സി.വി.ഹമീദ്, സബിത മണക്കുനി,എം.കെ.നാണു,മനോജ് തുരുത്തി,അജയ് കൃഷ്ണ,ശാലിനി.കെ.വി.,രഞ്ജിനി വെള്ളാച്ചേരി എന്നിവർ സംസാരിച്ചു.