എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ് രണ്ടാംഘട്ട മത്സരം ആഗസ്റ്റ് 2 ശനിയാഴ്ച കോഴിക്കോട് താമരശ്ശേരി വടകര വിദ്യാഭ്യാസ ജില്ലകളിലായി നടന്നു. സ്ക്കൂൾ തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാതല മത്സരം എലത്തൂർ സിഎംസി ഗേൾസ് ഹൈസ്കൂളിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മത്സരം നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഹൈസ്കൂളിലും വടകര വിദ്യാഭ്യാസ ജില്ലയിലെ മത്സരം വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലും ആണ് നടന്നത്.കോഴിക്കോട് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പെരിങ്ങളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിരൺ ബി ഒന്നാം സ്ഥാനവും മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിലെ ആഗ്നേയ്. പി അരുൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സി. സദാനന്ദൻ മാസ്റ്റർ സ്കൂൾ ഹെഡ്മിസ്ട്രസ് വി.സി. ഷീബാ ബാലൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഡോ. ഇ.ശ്രീകുമാരൻ, പി.സുധടീച്ചർ,അയിഷാ നിദ, ഇ.അരവിന്ദ്, എം.ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
നന്മണ്ട സരസ്വതീ വിദ്യാമന്ദിർ ഹൈസ്ക്കൂളിൽ വെച്ച് നടന്ന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ തല മത്സരത്തിൽ പേരാമ്പ്ര സെൻ്റ്. ഫ്രാൻസിസ് ഹൈസ്കൂളിലെ അലീന എസ്.എൻ ഒന്നാം സ്ഥാനവും നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നീഹാര’ എസ്. രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കെ.സി.ബിജു മാസ്റ്റർ, സി.ഷീബ ടീച്ചർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ.എസ്.ശിവദാസൻ, കേശവൻ കോപ്പറ്റ, ആശാദേവി ടീച്ചർ, രൂപേഷ് വർമ്മ, അമിഷ, ആർത്ര സന്തോഷ്, സച്ചിന്ദ്, ഇന്ദുജ തുടങ്ങിയവർ നേതൃത്വം നൽകി.
വടകര വിദ്യാഭ്യാസ ജില്ലാതല മത്സരം വടകര സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ നടന്നു. കാവിലുമ്പാറ ഹൈസ്ക്കൂൾ വിദ്യാർത്ഥിനി പാർവണ ശ്രീജിത്ത് ഒന്നാം സ്ഥാനവും ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ശരണ്യസായി രണ്ടാം സ്ഥാനവും നേടി. ഹർഷജോസഫ്, പി.സി. പ്രകാശൻമാസ്റ്റർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘാടകരായ പ്രൊഫ. ജിൻസി തോമസ്, എം.ടി.ജിജേഷ്, വി.കെ. ബാലകൃഷ്ണൻ, ശ്രീമതി. നിമിഷ (അദ്ധ്യാപിക സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ വടകര) പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവ. കോളേജ് വിദ്യാർത്ഥിനികളായ ഹെൽന സജി, റിഫ ഫാത്തിമ അന്നറോസ് മാത്യു ( സെൻറ് ജോർജ്ജ് ഹൈസ്ക്കൂൾ കുളത്തുവയൽ ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മാനദാന ചടങ്ങിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.