കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിൻ്റെ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുന്നതിനും ഇലക്കറികളുടെ പോഷക ഗുണങ്ങളെപ്പറ്റി അവബോധം നൽകുന്നതിനു വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ താള്, തകര, തഴുതാമ, ചേമ്പില, ചേനയില, പയറില, കുമ്പളം, ചൊറിയണം, മത്തൻ ഇല, മുള്ളൻ ചീര, നെയ്യുണ്ണി എന്നീ ഇലകൾ കറികളായും ഉപ്പേരിയായും കൊണ്ടുവന്ന് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസ്ഥിതി പ്രവർത്തകനായഡോ: ബിനു ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.എം രവീന്ദ്രൻ, രജി.കെ.എം, ശൈലജ നമ്പിയേരി എന്നിവർ സംസാരിച്ചു. പത്തിലകളുടെ പ്രദർശനവും ഉണ്ടായിരുന്നു.