കൊയിലാണ്ടി : മനുഷ്യ സമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുകയുള്ളൂ. ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും അവഗണിച്ച് മുസ്ലീം സമുഹം പുരോഹിതന്മാരുടെ പിറകെ പോയതാണ് സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായതിൻ്റെ അടിസ്ഥാന കാരണം.
മരണത്തെക്കുറിച്ച് ഓർക്കാനും മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാനും ഖബർ സന്ദർശനം പഠിപ്പിച്ച മഹാനായ പ്രവാചകൻ ഖബറാളികളോട് പ്രാർത്ഥിക്കുന്നതും കബർ കെട്ടിപ്പൊന്തിക്കുന്നതും അവിടെ ഉത്സവ സ്ഥലമാക്കുന്നതും ശക്തമായി നിരോധിച്ചിട്ടുണ്ട്.
കൊയിലാണ്ടി മുജാഹിദ് സെൻററിൽ നടന്ന പ്രോഗ്രാം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ, ജമാൽ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ.എൻ സലീം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സാജിദ് ബിസ്മി, മണ്ഡലം സെക്രട്ടറി ലത്തീഫ് ചെങ്ങോട്ട്കാവ്, ഫൈറൂസ് കൊല്ലം, സ്വാലിഹ് അൽ ഹികമി, ആമിൽ ജമാൽ എന്നിവർ സംസാരിച്ചു.