ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന് സർട്ടിഫൈ ചെയ്ത് നൽകിയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റാതിരിക്കുകയും അതേ കെട്ടിടം പൊളിഞ്ഞ് വീണ് ഒരു സ്ത്രീ മരിക്കാനിടയാകുകയും ചെയ്ത സാഹചര്യത്തിൽ ഇതിന് ഉത്തരവാദിയായ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം സജി ഡി ആനന്ദ് ആവശ്യപ്പെട്ടു. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഇ.കെ. എം റഫീഖ് അധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ. കെ.ഉണ്ണികൃഷ്ണൻ, എം.എം.ശ്രീധരൻ, ടി.കെ.അബ്ദുള്ള കോയ, എടച്ചേരി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി.കെ.ഗിരീശൻ മാസ്റ്റർ സ്വാഗതവും, ബാബു പാലാഴി നന്ദിയും പറഞ്ഞു. ധർണ്ണ സമരത്തിന് സജിനി ഇടപ്പളളി, വൻസൻ തുളിപ്പ്, ലിബീഷ് അരിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Koyilandy
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്റഫ് മങ്ങര
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) അന്തരിച്ചു. അച്ഛൻ : പരേതനായ ബാബു. അമ്മ: പരേതയായ ശോഭ. സഹോദരൻ: ശനൂപ്. സഞ്ചയനം:
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല,
കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) അന്തരിച്ചു. ഭർത്താവ് :ബാലൻ. മക്കൾ: നിജേഷ് (കുട്ടൻ ),നിഷ. മരുമക്കൾ: അജിത്ത്, ശരണ്യ.
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്