കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ മാറാട് ബീച്ചിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലിസെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട്കൊടുക്കും.
പിതാവ്: അഹമ്മദ് കോയ. മാതാവ്: സൗജത്ത്