ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു. 10 ആനത്തറികളുടെ സമർപ്പണം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപവിതാന സംവിധാനത്തിൻ്റെ സമർപ്പണം എന്നിവയും ഉദ്ഘാടനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ദേവസ്വം ഭരണസമിതിക്ക് അഭിനന്ദനങ്ങൾ. ഭക്തർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സർക്കാർ താൽപ്പര്യമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും സമയക്രമം പാലിച്ച് പൂർത്തിയാക്കണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിങ്ങ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. വിവിധ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കരാറുകാർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
Latest from Main News
നാദാപുരം :വിലങ്ങാട് ഉരുൾ പൊട്ടൽ നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ സ്പെഷ്യൽ പാക്കേജ് ഉൾപ്പടെ സർക്കാർ പ്രഖ്യാപനങ്ങൾ പാഴ് വാക്കായി
കൈലാസ ചാലേ സൂര്യ കോടി ശോഭിതേ വിമലാലയേരത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം. എന്നു തുടങ്ങുന്ന ശ്ലോകം ഏത് കാണ്ഡത്തിലാണ്? ബാലകാണ്ഡം ലങ്കാവിവരണം
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍
ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍