ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു. 10 ആനത്തറികളുടെ സമർപ്പണം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപവിതാന സംവിധാനത്തിൻ്റെ സമർപ്പണം എന്നിവയും ഉദ്ഘാടനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ദേവസ്വം ഭരണസമിതിക്ക് അഭിനന്ദനങ്ങൾ. ഭക്തർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സർക്കാർ താൽപ്പര്യമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും സമയക്രമം പാലിച്ച് പൂർത്തിയാക്കണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിങ്ങ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. വിവിധ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കരാറുകാർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു

Next Story

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി ഷെൽ റസിഡൻസിയിൽ വെച്ച് നടന്നു

Latest from Main News

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ്

കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദന ഹരി

ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം

ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാവുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാവുന്നു. ഞായറാഴ്ച 4 ജില്ലകളിൽ കാലവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടി — ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ