കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു. വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി ഏരിയ കൺവെൻഷനിൽ പുതിയസ്റ്റാൻഡ് തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥർ മറ്റു തൊഴിലാളി യൂണിയൻ അംഗങ്ങൾ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ സന്നിഹിതരായിരുന്നു. ഏരിയ കൺവൻഷൻ സമിതി സിറ്റി സെക്രട്ടറി വരുൺ ഭാസ്കർ സ്വാഗതം പറയുകയും സി മൊയ്തീൻ കോയ അധ്യക്ഷത വഹിക്കുകയും ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി സന്തോഷ സെബാസ്റ്റ്യൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും ഗഫൂർ രാജധാനി , സി വി ഇക്ബാൽ കെ.എം റഫീഖ് , സുനിൽ കുമാർ, ഷൈജു ചീക്കിലോട്ട്, പി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.