ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

/

ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം നൽകി.വെയ്സ്റ്റ് ടു റിസോഴ്സസ് എന്ന ആശയത്തിൽ നിന്നും ചിലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യുന്നതിനും, പാഴ് വസ്തുക്കളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വീട്, സ്കൂൾ, നഗര സൗന്ദര്യവൽക്കരണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതിനും മുനിസിപ്പാലിറ്റികളിൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് അംഗങ്ങൾക്കും, ഹരിത കർമ്മസേനക്കും, എൻ എസ് എസ്, ഗൈഡ്സ് എന്നിവർക്കും ഉപയോഗശൂന്യമായ ടയർ, പ്ലാസ്റ്റിക് കേൻ എന്നിവ കൃഷി സങ്കേതങ്ങൾ ആക്കി മാറ്റാനുള്ള ക്ലാസുകൾ നടത്തുന്നതുമായ പ്രവർത്തനങ്ങളേയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളേയും വിലയിരുത്തിയാണ് കൊയിലാണ്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ രോഷ്നി വിനോദിന് പുരസ്കാരം നൽകിയത്.

മട്ടുപ്പാവ് കൃഷിക്ക് കേരള കൃഷി വകുപ്പിന്റെ വനിത കർഷക അവാർഡും ജൈവ പച്ചക്കറി കൃഷിക്ക് മലയാള പുരസ്കാരം അവർഡും ടീച്ചർ നേടിയിട്ടുണ്ട്. ബ്രീസ് ഫൗണ്ടേഷൻ സ്ഥാപകനായ ഡോക്ടർ ലൂയിസ് അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് എം.എൽ.എ അഹമ്മദ് ദേവർ കോവിൽ പുരസ്കാര വിതരണം നടത്തി . എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രം വരച്ച കർണികാ കലാക്ഷേത്രത്തിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രകൃതിയെ ആസ്പദമാക്കി നൂറ്റൊന്ന് പേരെഴുതിയ കവിതകൾ അടങ്ങിയ പുസ്തകം ‘പ്രകൃതിയും പ്രണയവും’  പി കെ ഗോപി, കെ.പി കെ വേങ്ങരയ്ക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീകുമാർ നടുമുറ്റം സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ മനോജ് ഗുരുവായൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

Next Story

വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ അനുമോദനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Latest from Local News

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ