കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത് നിരവധി തവണ പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെരുവുപട്ടികളുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് പ്രസിഡണ്ടും ഭരണാധികാരികളും ഒരു നടപടിയും സ്വീകരിച്ചില്ലന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.പി പ്രമോദ് പറഞ്ഞു. ഇന്ന് രാവിലെ കുട്ടികളെയും സ്തീകളെയും വൃദ്ധന്മാരെയും പേപ്പട്ടി കടിക്കുകയുണ്ടായി.
വാക്സിൻ എടുത്തവർ പോലും മരിക്കുന്ന ഈ സാഹചര്യത്തിൽ ജനം ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് ചെങ്ങോട്ടു കാവിൽ ഉള്ളത്. ഇതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രശ്നപരിഹാരമുണ്ടായില്ലങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കുള്ള ശക്തമായ സമരം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് പ്രമോദ് പറഞ്ഞു. ഇ എം ശ്രീനിവാസൻ, വാസു പ്രിയദർശിനി, ശ്രീനിവാസൻ പി.എം ചോയി കുട്ടി ഒ ,റാഫി ആർ കെ , ഗംഗാധരൻ ഉമ്മച്ചേരി, മനോജ് യു.വി, നിഖിൽ കെ .വി റൗഫ് എന്നിവർ സംസാരിച്ചു.