ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ ഇന്ന് പുലർച്ചെയോടെ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തെ തുടർന്ന് അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ, 8ാം വാർഡ് മെംബർമാരായ ശ്രീകല ചുഴലി പ്പുറത്ത് വി.എം. ചന്തുക്കുട്ടി, എട്ടാംവാർഡ് കൺവീനർ അബ്ദുസ്സലാം, മുൻ വാർഡ് മെംബർ  എ.എം. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ എന്നിവർ ചേർന്ന് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാർഡ് കൺവീനർ അബ്ദുസ്സലാം, മുൻ മെമ്പർ എ.എം. രാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ, എട്ടാം വാർഡ് മെമ്പർ ശ്രീകല, ജി.എച്ച്.ഐ ഷാജി, ആശാ വർക്കർ ബാഷിത പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ യൂനിയൻ സ്കൂളിലും പി.എച്ച്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമുള്ള കിണറുകളിലും ക്ലോറിനേഷൻ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കാക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് മാലിന്യം നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. ഇത്തരമൊരു സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 ന്

Next Story

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

Latest from Local News

നടുവണ്ണൂർ ഓപൺ ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

കൊയിലാണ്ടി ടൗണിലെ നൈറ്റ് പട്രോൾ ശക്തമാക്കണം: വ്യാപാരികൾ

കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

മണിയൂർ പഞ്ചായത്തിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ

ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് നാടിന്റെ യാത്രാമൊഴി

അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ്