ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 കാലത്ത് നടക്കും. കർക്കിടകമാസത്തിൽ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലം നിറ. ആദ്യ കൊയ്ത്തിൻ്റെ നെൽ കതിരുകൾ ക്ഷേത്രത്തിലെ കിഴക്കെ അരയാൽ ചുവട്ടിൽ ആചാരപ്രകാരം എത്തിക്കുകയാണ് ആദ്യ ചടങ്ങ് . തുടർന്ന് ശ്രീലകത്തിലേയും നാലമ്പലത്തിലെയും പത്തായപ്പുരയുടെയും കവാടങ്ങളിൽ അരിമാവണിഞ്ഞശേഷം ക്ഷേത്രം മേൽശാന്തി നെൽ കതിരിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തുകയും കതിർകറ്റകൾ ശാന്തിക്കാർ എടുത്ത് തലയിലേറ്റി വരിയായി ഒറ്റ ചെണ്ട വദ്യത്തോടെ ക്ഷേത്രപ്രദക്ഷിണം വെച്ച് നമസ്‌കാര മണ്ഡപത്തിലേക്ക് എത്തിക്കുകയും ചെയ്യും. തുടർന്ന് മേൽശാന്തി സർവൈശ്വര്യപൂജയും ലക്ഷ്മി പൂജയും നടത്തിയ ശേഷം നെൽ കതിരുകളിൽ ഒരു പിടി ശ്രീ പിഷാരികാവിലമ്മക്കും ശ്രീമഹാദേവനും ഉപദേവന്മാർക്കും സമർപ്പണം നടത്തിയശേഷം ക്ഷേത്രം പത്തായപ്പുരയിലും വെക്കുന്നു. അതിനുശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ആചാരാനുഷ്‌ഠനത്തോടെ ഏറ്റുവാങ്ങുന്ന നെൽ കതിരുകൾ ഭക്തർ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.ഇത് സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കും എന്നതാണ് വിശ്വാസം.
Latest from Local News
കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം ഇ എൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾക്കുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമെങ്കിൽ
കൊയിലാണ്ടി വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി. കോളപ്രം നാരായണൻ നമ്പൂതിരി പ്രതിഷ്ഠയ്ക്ക് മുഖ്യകാർമികത്വം
വടകര നാരായണ നഗർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇലവനും വനിതാ വിഭാഗത്തിൽ വടകര
കോഴിക്കോട് : കേരളത്തിൻ്റെ വികസന തുടർച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും കേരള ത്തിൽ ഭരണ







