കൂട്ടം കൂടായ്മ മൂടാടിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. സദസ്സ് പ്രമുഖ അഭിഭാഷകനും കലാ സാംസ്കാരിക പ്രവർത്തകനുമായ അഡ്വ: കെ.ടി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പി.കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസറും സബ് ഇൻസ്പക്ടറുമായ പി.പി ഷിബു മുഖ്യപ്രഭാഷണം നടത്തി. എട്ട് വർഷത്തോളം സാന്ത്വന ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന സിൻസി സുരേഷിനെ ചടങ്ങിൽ ആദരിച്ചു. യു ഷിബു, കെ.കെ.സതീശൻ, സുനിൽ യു വി ടി, സാബു കെ.പി, ദിവ്യാ പ്രസാദ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പി.കെ പ്രസാദ് സ്വാഗതവും കെ.ടി രമേശൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കൂട്ടം കുടുംബാംഗങ്ങളുടെ കലാപരികൾ അരങ്ങേറി.
