കുറ്റ്യാടി :സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളിൽ തമസ്കരണമാണ് മുഖമുദ്രയായി ഇന്ത്യൻ ഭരണ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിച്ച “തമസ്കരണത്തിൻ്റെ രാഷ്ട്രീയം ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യത്തിൻ്റെ അന്തകനായി മാറുന്ന സംഘപരിവാർ രാഷ്ട്രീയം ഗാന്ധിയെയും നെഹ്റുവിനെയും ആസാദിനേയും തമസ്സ് കൊണ്ട് മൂടിക്കളയുന്നതിലെ അപകടം നാം തിരിച്ചറിയണം. ഇതിനെ അതിജീവിക്കുമ്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യം പൂർണ്ണമാകുകയുള്ളു. സത്യവും അഹിംസയും അവശേഷിക്കുന്ന കാലത്തോളം ഗാന്ധിജിയും ഗാന്ധിസവും നിലനിൽക്കും. അന്ധവിശ്വാസത്തിനെതിരെ പോരാടാനുള്ള നവോത്ഥാന കേരളത്തിൻ്റ വിമുഖത നമ്മെ ഞെട്ടിപ്പിക്കുന്നതും വെള്ളാപ്പള്ളിയെ പോലുള്ളവർ നയിക്കുന്ന നവോത്ഥാന പോരാട്ടം നമ്മെ ലജ്ജിപ്പിക്കുന്നതുമാണ്. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പ്രഭാഷണം കേൾക്കാനായി എത്തിച്ചേർന്നത്. സബർമതി ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷനായി. ചിത്രകാരൻ വി.പി. അബ്ദുൾ ലത്തീഫ് എം എൻ. കാരശ്ശേരിക്ക് ഛായാചിത്രം കൈമാറി. കൺവീനർ ബാലൻ തളിയിൽ, അനീഷ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു
Latest from Main News
ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്